ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെ; പ്രഖ്യാപനം നടത്തി

  • 15/11/2020

ബിഹാര്‍ മുഖ്യമന്ത്രിയായി വീണ്ടും നിതീഷ് കുമാറിനെ തന്നെ തെരഞ്ഞെടുത്തു. രാജ്‌നാഥ് സിംഗാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെയായിരിക്കും എന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇന്ന് ചേര്‍ന്ന എന്‍ഡിഎ യോഗിത്തിലാണ് ഔദ്യോഗിക തീരുമാനം എടുത്തത്. 

നേതാക്കാള്‍ ഇന്ന് തന്നെ ബിഹാര്‍ ഗവര്‍ണറെ കാണും. നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. ഉപമുഖ്യമന്ത്രി സ്ഥാനത്ത് സുശീല്‍ കുമാര്‍ മോദി തന്നെ തുടരും എന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ബാക്കി മന്ത്രിമാര്‍ ആരൊക്കെയായിരിക്കും എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

Related News