റഷ്യയുടെ കൊവിഡ് വാക്‌സിന്‍ ഇന്ത്യയിലേക്ക്; പരീക്ഷണത്തിന് തയ്യാറായി നൂറിലേറെപേര്‍

  • 15/11/2020

കൊവിഡിനെതിരായ റഷ്യയുടെ സ്പുട്‌നിക് ഫൈവ് വാക്‌സിന്‍ ഇന്ത്യയിലേക്ക് എത്തുന്നു. അടുത്തയാഴ്ചയോടെ കാണ്‍പൂര്‍ ഗണേശ് ശങ്കര്‍ വിദ്യാര്‍ത്ഥി മെഡിക്കല്‍ കോളെജിലേക്ക് വാക്‌സിന്‍ എത്തിച്ചേരും എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ക്കായാണ് ഇവ ഇന്ത്യയിലേക്ക് എത്തുന്നത്. 

വാക്‌സിന്‍ പരീക്ഷണത്തിനായി 180 ഓളം പേരാണ് തയ്യാറായിരിക്കുന്നത്. അടുത്ത ആഴ്ച തന്നെ പരീക്ഷണങ്ങള്‍ നടക്കുമെന്ന് കാന്‍പൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ആര്‍.ബി കമല്‍ അറിയിച്ചിട്ടുണ്ട്. 21 ദിവസത്തെ ഇടവേളയില്‍ മൂന്ന് തവണ വാക്‌സിന്‍ കുത്തിവെച്ച ശേഷം ഏഴ് മാസത്തോളമാണ് ട്രയല്‍സിന് വിധേയമായവരെ നിരീക്ഷിക്കുക.

Related News