ബിജെപി നേതാവ് തര്‍കിഷോര്‍ പ്രസാദ് ബിഹാറില്‍ ഉപമുഖ്യമന്ത്രിയായേക്കും

  • 15/11/2020


ബിഹാറില്‍ തര്‍കിഷോര്‍ പ്രസാദ് ഉപമുഖ്യമന്ത്രിയായേക്കുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രി സ്ഥാനത്ത് തുടരും എന്ന വാര്‍ത്തകളാണ് പുറത്തുവന്നിരുന്നത്. എന്നാല്‍ തര്‍കിഷോര്‍ ഉപമുഖ്യമന്ത്രിയാകുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സുശീല്‍ കുമാര്‍ മോദി കേന്ദ്ര മന്ത്രിയാകും എന്ന വാര്‍ത്തകളും ഇതോടൊപ്പം പുറത്തുവരുന്നുണ്ട്. 

മുഖ്യമന്ത്രിയായി നിതീഷ് കുമാറിനെ എന്‍ഡിഎ തെരഞ്ഞെടുത്തിരുന്നു. രാജ്‌നാഥ് സിംഗാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെയായിരിക്കും എന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇന്ന് ചേര്‍ന്ന എന്‍ഡിഎ യോഗിത്തിലാണ് ഔദ്യോഗിക തീരുമാനം എടുത്തത്. 

Related News