വാട്ടര്‍ ടാങ്കര്‍ തടഞ്ഞുനിര്‍ത്തി വെള്ളം കുടിക്കുന്ന ആന; വൈറലായി ദൃശ്യങ്ങള്‍

  • 15/11/2020

വാട്ടര്‍ ടാങ്കര്‍ തടഞ്ഞുനിര്‍ത്തി വെള്ളം കുടിക്കുന്ന ആനയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഉത്സവത്തിന് എഴുന്നള്ളിക്കുന്നതിനിടയില്‍ ദാഹിച്ച ആന വാട്ടര്‍ ടാങ്കര്‍ തടഞ്ഞുനിര്‍ത്തി വെള്ളം കുടിക്കുകയായിരുന്നു. കര്‍ണാടകയിലാണ് സംഭവം നടന്നത്. 

ഹംപി ഉത്സവത്തിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായാണ് ആനയെ എഴുന്നള്ളിച്ചത്. എന്നാല്‍ ശോഭ യാത്ര നടക്കുന്നതിനിടയില്‍ ആന എതിരെ വന്ന വാട്ടര്‍ ടാങ്കര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. ആന അരികിലേക്ക് വരുന്നതു കണ്ട ഡ്രൈവര്‍ ആദ്യം ഒന്ന് ഭയന്നുപോയിരുന്നു. എന്നാല്‍ ടാങ്കറിന്റെ അടപ്പ് ആന തുറക്കാന്‍ ശ്രമിക്കുന്നത് കണ്ടതോടെ തുറന്ന് വെള്ളവും നല്‍കി. ആവശ്യത്തിനുള്ള വെള്ളം കുടിച്ചാണ് ആന പിന്നീട് നടന്ന് നീങ്ങിയത്.

Related News