കൊവിഡ് കേസുകളില്‍ വര്‍ധനവ്; ഡല്‍ഹിക്ക് കൂടുതല്‍ കിടക്കകള്‍ കേന്ദ്രം അനുവദിച്ചു

  • 15/11/2020

കൊവിഡ് കേസുകള്‍ കൂടിവരുന്ന ഡല്‍ഹിയില്‍ കേന്ദ്രം പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്. കൊവിഡ് വ്യാപനം തടയുന്നതിനായി പ്രത്യേക പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. 

ഐസിയു കിടക്കകള്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍, മെഡിക്കല്‍ സ്റ്റാഫ് തുടങ്ങിയവ ഡല്‍ഹിക്ക് അധികമായി അനുവദിച്ചിട്ടുണ്ട്. കൂടാതെ പരിശോധന ഉയര്‍ത്താനും  നിര്‍ദേശം നല്‍കി. മൊബൈല്‍ ടെസ്റ്റിങ് വാനുകള്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ എത്തിച്ചായിരിക്കും കൂടുതല്‍ പരിശോധന നടത്തുക എന്നും മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാ്ചയ്ക്ക് ശേഷം അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. 

Related News