മാധ്യമ സ്വാതന്ത്ര്യത്തിന് മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: അമിത് ഷാ

  • 16/11/2020

മാധ്യമ സ്വാതന്ത്ര്യത്തിന് മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദേശീയ മാധ്യമ ദിനത്തില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിനന്ദിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മാധ്യമ പ്രവര്‍ത്തകരെ ശ്വാസം മുട്ടിക്കുന്നവരെ സര്‍ക്കാര്‍ എതിര്‍ക്കും എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

മാധ്യമങ്ങളെ ഇല്ലാതാക്കുന്നവര്‍ക്കെതിരെ ശക്തമായി നിലകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. മഹത്തായ നമ്മുടെ രാഷ്ട്രത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുന്നതിനായി മാധ്യമ സാഹോദര്യം അക്ഷീണമായി പ്രവര്‍ത്തിക്കുന്നു എന്നും ട്വിറ്ററിലൂടെ അമിത് ഷാ വ്യക്തമാക്കി. 

Related News