സിദ്ദീഖ് കാപ്പന്റെ അറസ്റ്റില്‍ യോഗി സര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ്

  • 16/11/2020

മലയാളിയായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സുപ്രിംകോടതി യോഗി ആദ്യത്യനാഥ് സര്‍ക്കാരിന് നോട്ടീസ് അയച്ചു. യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതിന് വിശദീകരണം തേടിയാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ചക്കകം വിശദീകരണം നല്‍കാനാണ് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ ഹര്‍ജി പരിഗണിച്ചപ്പോഴാണ് സര്‍ക്കാരിനോട് വിശദീകരണം തേടിയിരിക്കുന്നത്.  സിദ്ദീഖ് കാപ്പനടക്കം നാലു പേരെ മഥുര പൊലീസ് കഴിഞ്ഞ മാസം അഞ്ചിനാണ് അറസ്റ്റ് ചെയ്തത്. ഹാത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതായിരുന്നു സിദ്ദീഖ് കാപ്പന്‍.

Related News