ജെഎന്‍യുവിന്റെ പേര് മാറ്റണം: ബിജെപി നേതാവ്

  • 16/11/2020

ജെഎന്‍യുവിന്റെ പേര് മാറ്റമെന്ന് ബിജെപി നേതാവ്. ബിജെപി ജനറല്‍ സെക്രട്ടറിയും കര്‍ണാടക മന്ത്രിയുമായ സിടി രവിയാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നു. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ പേര് വിവേകാനന്ദ സര്‍വകലാശാല എന്നാക്കി മാറ്റണം എന്ന ആവശ്യമാണ് ബിജെപി നേതാവ് ഉന്നയിച്ചിരിക്കുന്നത്. 

വിവേകാനന്ദന്റെ തത്വവും മൂല്യവുമാണ് ഭാരതമെന്ന മഹത്വത്തെ ശക്തിപ്പെടുത്തിയത്. അതിനാല്‍ ജെഎന്‍യു എന്ന് മാറ്റി വിവേകാനന്ദ സര്‍വകലാശാല എന്നാക്കണം. ദേശസ്‌നേഹിയായ ആ സന്യാസിയുടെ ജീവിതം തലമുറകളെ പ്രചോദിപ്പിക്കും എന്നുമാണ് സിടി രവി ഉന്നയിച്ചിരിക്കുന്നത്. 

Related News