പൊതുസ്ഥലത്ത് മൂത്രമൊഴിച്ച യുവാവിനെ തല്ലിക്കൊന്നു

  • 16/11/2020

പൊതുസ്ഥലത്ത് മൂത്രമൊഴിച്ച യുവിവാനെ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. 23 കാരനായ സുഹൈല്‍ എന്ന യുവാവിനെയാണ് പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിന്റെ പേരില്‍ അഞ്ച് പേര്‍ ചേര്‍ന്ന് തല്ലിക്കൊന്നത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള രണ്ട് പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തി വരികയാണ്. 

ഞായറാഴ്ച രാത്രിയാണ് ദാരുണമായ സംഭവം അരങ്ങേറിയത്. അമ്മാവന്റെ വീടിന് മുന്നില്‍ സുഹൈല്‍ മൂത്രമൊഴിക്കുകയും ഇത് അയല്‍ക്കാര്‍ ചോദ്യം ചെയ്യുകയുമായിരുന്നു. ശേഷം അഞ്ച്‌പേര്‍ ചേര്‍ന്ന് സുഹൈലിനെ ക്രൂരമായി മര്‍ദ്ദിച്ചു. പരുക്കേറ്റ സുഹൈലിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Related News