കൊവിഡ് പ്രതിരോധത്തില്‍ ഉത്തര്‍പ്രദേശിന് ലോകാരോഗ്യ സംഘടനയുടെ പ്രശംസ

  • 17/11/2020

കൊവിഡ് പ്രതിരോധത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ ലോകാരോഗ്യ സംഘടന പ്രശംസിച്ചു. കൊവിഡ് തടയുന്നതിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാന്‍ സാധിക്കുന്നതാണ് എന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. 

രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്താന്‍ വലിയ പ്രധാന്യമാണ് സര്‍ക്കാര്‍ നല്‍കിയത്. ഹൈ റിസ്‌ക് കോണ്ടാക്ടുകള്‍ കണ്ടെത്താന്‍ 70,000ത്തിലധികം ആരോഗ്യ പ്രവര്‍ത്തകരാണ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചത്. അതും മാതൃകപരമാണ് എന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.  കൊവിഡ് നിയന്ത്രിക്കുന്നതിനുള്ള പ്രധാന നടപടികളിലൊന്നാണ് സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍. മികച്ച പരിശീലനം നേടിയ ആരോഗ്യ പ്രവര്‍ത്തകരാണ് അതിനായി മുന്നിട്ടിറങ്ങിയത്.

Related News