കാമുകനൊപ്പം വീട് വിട്ടിറങ്ങി; പെണ്‍കുട്ടിയെ കാമുകനും പിതാവും പീഡിപ്പിച്ചു

  • 17/11/2020

കാമുകനോടൊപ്പം വീട് വിട്ടിറങ്ങിയ 19 വയസുകാരിയായ പെണ്‍കുട്ടിയെ കാമുകനും കാമുകന്റെ പിതാവും ചേര്‍ന്ന് പീഡിപ്പിച്ചു. അസമിലാണ് സംഭവം നടന്നത്. കാമുകന്റെ വിവാഹ വാഗ്ദാനം സ്വീകരിച്ചാണ് പെണ്‍കുട്ടി സ്വന്തം വീട് വിട്ട് ഇറങ്ങിയത്. ഇവര്‍ നേരെ യുവാവിന്റെ വീട്ടിലേക്കാണ് പോയത്. അവിടെ വെച്ച് കാമുകനും അയാളുടെ പിതാവും തന്നെ പീഡിപ്പിച്ചതായാണ് പെണ്‍കുട്ടി പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്. 

പെണ്‍കുട്ടിയുടെ കാമുകന്‍ പ്രീതംനാഥ്, ഇയാളുടെ പിതാവ് പഞ്ചുനാഥ് എന്നിവര്‍ക്കെതിരെയാണ് പീഡന പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രീതംനാഥുമായി ആറുമാസമായി പ്രണയത്തിലാണെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. നവംബറില്‍ ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ഇതുപ്രകാരം ഒക്ടോബര്‍ എട്ടിന് പെണ്‍കുട്ടി വീടുവിട്ടിറങ്ങുകയുമായിരുന്നു.

Related News