ഞങ്ങള്‍ ഹിന്ദുത്വവാദികളാണ്, എന്നാല്‍ അത് വെച്ച് രാഷ്ട്രീയം കളിക്കാറില്ല: ശിവസേന

  • 17/11/2020

ശിവസേനയും ബിജെപിയും തമ്മിലുള്ള പോര് മുറുകുന്നു. ശിവസേന നേതാവ് സഞ്ജയ് റാവത്താണ് ബിജെപിക്കെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. തങ്ങള്‍ ഹിന്ദുത്വവാദികളാണെന്നും എന്നാല്‍ അത് വെച്ച് രാഷ്ട്രീയം കളിക്കാറില്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്. 

ഹിന്ദുത്വത്തിന് കാവലായി ഞങ്ങളും ശിവസേനയും എന്നുമുണ്ടാകും. ഒരു ഹിന്ദുത്വ പാര്‍ട്ടിയാണെന്ന് തെളിയിക്കാന്‍ വേറൊരു സംഘടനയുടെയും അംഗീകാരം ശിവസേനയ്ക്ക് വേണ്ട. ഞങ്ങളെന്നും ഹിന്ദുത്വവാദി തന്നെയാണ്. അത് വെച്ച് മറ്റ് ചില പാര്‍ട്ടികളെപ്പോലെ രാഷ്ട്രീയം കളിക്കാന്‍ ഞങ്ങളില്ല. എപ്പോഴൊക്കെ രാജ്യത്തിന് ഞങ്ങളെ ആവശ്യം വരുന്നുവോ അന്ന് ഞങ്ങളുണ്ടാകും എന്നുമാണ് സഞ്ജയ് റാവത്ത് പറഞ്ഞത്.

Related News