മധ്യപ്രദേശില്‍ ലൗ ജിഹാദിനെതിരെ നിയമം; അഞ്ച് വര്‍ഷം തടവ്

  • 17/11/2020

മധ്യപ്രദേശില്‍ ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുന്നു. നിയമം ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്രയാണ് അറിയിച്ചത്. 

അടുത്ത നിയമസഭാ സമ്മേളനത്തില്‍ പുതിയ ബില്‍ അവതരിപ്പിക്കും. വിവാഹലക്ഷ്യം മാത്രം മുന്‍നിര്‍ത്തിയുള്ള മതപരിവര്‍ത്തനത്തിന് അഞ്ച് വര്‍ഷം കഠിനതടവ് ലഭിക്കും എന്നുമാണ്‌ മാധ്യമങ്ങളോട് മിശ്ര വ്യക്തമാക്കിയിരിക്കുന്നത്. 

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരിക്കും ലൗ ജിഹാദ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. പ്രധാനകുറ്റവാളിയോടൊപ്പം മതപരിവര്‍ത്തനത്തിന് സഹകരിക്കുന്നവരേയും പ്രതിചേര്‍ക്കുന്ന വിധത്തിലായിരിക്കും നിയമം  കൊണ്ടുവരിക എന്നും നരോത്തം മിശ്ര വ്യക്തമാക്കി. 


Related News