50 ഓളം കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കി; ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

  • 17/11/2020

50 ഓളം കുട്ടികളെ പീഡിപ്പിച്ച് അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. ജലസേചന വകുപ്പിലെ ജൂനിയര്‍ എന്‍ജിനീയറായ രാം ഭവാന്‍ എന്നയാളേയാണ് സിബിഐ. അറസ്റ്റ് ചെയ്തത്. 

10 വര്‍ഷത്തിനിടെ അഞ്ചിനും 16 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ശേഷം ഈ ദൃശ്യങ്ങള്‍ ഇയാള്‍ വെബ്‌സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്തതായും സിബിഐ പറയുന്നു. ഉത്തര്‍പ്രദേശിലെ ചിത്രകൂട്, ഹമിര്‍പുര്‍, ബാംന്ദാ എന്നീ മൂന്നു ജില്ലകളിലെ കുട്ടികളാണ് ഇയാളുടെ പീഡനത്തിന് ഇരയായത്.

Related News