നടി ഖുശ്ബുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

  • 18/11/2020

നടിയും ബിജെപി നേതാവുമായ ഖുശ്ബുവിന്റെ കാര്‍ അപകടത്തിപ്പെട്ടു. ഗുഡല്ലൂരിലെ വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ പോകുന്ന വഴി തമിഴ്‌നാട്ടിലെ മേല്‍മാവത്തൂരില്‍ വെച്ചാണ് അപകടം നടന്നത്. എതിരെ വന്ന ട്രക്ക് ഖുശ്ബുവും കുടുംബവും സഞ്ചരിച്ച കാറിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. 

താനും കുടുംബവും സുരക്ഷിതരാണെന്ന് അപകടത്തിന് ശേഷം ഖുശ്ബു അറിയിച്ചു. ഗൂഡല്ലൂരിലേക്ക് യാത്ര തുടരും എന്നും അവര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related News