ഇന്ത്യ-യുഎസ് ബന്ധം ശക്തമാക്കണം; ബൈഡനെ ഫോണില്‍ വിളിച്ച് മോദി

  • 18/11/2020

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ജോ ബൈഡനെ പ്രധാനമന്ത്രി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ഇന്ത്യ-യുഎസ് ബന്ധം ശക്തമാക്കണം എന്നാണ് ഫോണില്‍ ബൈഡനോട് പ്രധാനമന്ത്രി പ്രധാനമായും ആവശ്യപ്പെട്ടത്. കൂടാതെ കമല ഹാരിസിനെയും മോദി അഭിനന്ദിച്ചു. 

കമലയുടെ വിജയം ഇന്ത്യന്‍ സൂഹമത്തിന് അഭിമാനമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യയുമായി കൊവിഡ് വ്യാപനത്തിലും കാലവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളില്‍ യുഎസ് പ്രവര്‍ത്തിക്കും എന്നാണ് ജോ ബൈഡന്‍ അറിയിച്ചിരിക്കുന്നത്. നേരത്തെ ട്രംപിനെ വിജയിപ്പിക്കണം എന്ന ആവശ്യവുമായായിരുന്നും മോദി രംഗത്തെത്തിയത്. എന്നാല്‍ ബൈഡന്‍ ജയിച്ചതോടെ അദ്ദേഹവുമായി നല്ല ബന്ധം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.

Related News