ഗോ സംരക്ഷണം; പശു ക്യാബിനറ്റ് രൂപികരിക്കാനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍

  • 18/11/2020

ഗോ സംരക്ഷണത്തിനായി പശു ക്യാബിനറ്റ് രൂപീകരിക്കാന്‍ ഒരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. കന്നുകാലി സംരക്ഷണത്തിനായി ക്യാബിനറ്റ് രൂപീകരിക്കാന്‍ ഒരുങ്ങുന്നതായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് അറിയിച്ചത്. ഇതിന്റെ നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 

മൃഗസംരക്ഷണം, വനം, പഞ്ചായത്ത് ഗ്രാമീണ വികസനം, റവന്യു, ആഭ്യന്തരം, കര്‍ഷക ക്ഷേമം തുടങ്ങി വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തി ഒരു പാനല്‍ രൂപീകരിക്കാനാണ്  സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പാനലിന്റെ ആദ്യ മീറ്റിംഗ് നവംബര്‍ 21  മാല്‍വയിലെ ഗോപാഷ്ടമി ഗോ സാങ്ച്വറിയില്‍ നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 

ലൗജിഹാദ് തടയുന്നതിന് നിയമ നിര്‍മാണം നടത്തും എന്നും ഇന്നലെ മധ്യപ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ പശു ക്യാബിനറ്റ് എന്ന ലക്ഷ്യവുമായി മധ്യപ്രദേശ് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

Related News