പുനര്‍ വിവാഹത്തിന് വിസമ്മതിച്ചു; യുവതിയുടെ മൂക്കും നാവും മുറിച്ചെടുത്തു

  • 18/11/2020

പുനര്‍വിവാഹത്തിന് വിസമ്മതിച്ച യുവതിയുടെ മൂക്കും നാവും മുറിച്ചെടുത്തു. രാജസ്ഥാനയിലെ ജയ്‌സാല്‍മറില്‍ വിധവയായ യുവതിക്കാണ് ദുരുണമായ അനുഭവം ഉണ്ടായിരിക്കുന്നത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്ക് പറ്റിയ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. 

യുവതിയെ ആക്രമിച്ച സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാള്‍ ഒളിവിലാണ്. യുവതിയുടെ സഹോദരന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 

ആറ് വര്‍ഷം മുന്‍പാണ് യുവതിയുടെ ആദ്യ വിവാഹം നടന്നത്. എന്നാല്‍ ഒരു വര്‍ഷം കഴിപ്പോഴേക്കും ഭര്‍ത്താവ് മരിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ നിരന്തരം യുവതിയെ പുനര്‍വിവാഹത്തിന് നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ അവര്‍ അതിന് തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ജാനു ഖാന്‍ എന്നയാളും മറ്റൊരാളും ചേര്‍ന്ന് യുവതിയെ ആക്രമിച്ചത്.

Related News