ദേശീയ ഗാനം തെറ്റായി പാടി വിദ്യാഭ്യാസ മന്ത്രി; ബിഹാറില്‍ പ്രതിഷേധം

  • 18/11/2020


ദേശീയ ഗാനം തെറ്റായി പാടിയ വിദ്യാഭ്യാസ മന്ത്രിയുടെ വീഡിയോ വൈറലാകുന്നു. ബിഹാറില്‍ നിതീഷ് കുമാര്‍ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയാണ് ദേശീയ ഗാനം തെറ്റായി പാടിയത്. ഒരു പൊതുപരിപാടിയില്‍ മന്ത്രി തെറ്റായി ദേശീയ ഗാനം പാടുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

വീഡിയോയ്ക്ക് എതിരെ ആര്‍ജെഡി രംഗത്തെത്തിയിട്ടുണ്ട്. ദേശീയഗാനം പോലും തെറ്റില്ലാതെ മുഴുവനും ഓര്‍ത്തു ചൊല്ലാന്‍ അറിയാത്ത ആളാണ് ബിഹാറിലെ നിതീഷ് കുമാര്‍ മന്ത്രിസഭയിലെ പുതിയ വിദ്യാഭ്യാസമന്ത്രി എന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് ആര്‍ജെഡി ചോദിക്കുന്നത്.

Related News