പത്ത് കോടി പിഴയടച്ചു; ശശികല ജയില്‍മോചിതയായേക്കും

  • 18/11/2020

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയില്‍ കഴിയുന്ന ശശികല ജയില്‍ മോചിതയായേക്കും. സുപ്രിം കോടതി വിധിച്ച പത്ത് കോടി രൂപയുടെ പിഴ ശശികല അടച്ചിട്ടുണ്ട്. കഴിഞ്ഞ് നാലു വര്‍ഷമായി പരപ്പന അഗ്രഹാര ജയിയില്‍ തടവ് ശിക്ഷ അനുഭവിക്കുകയാണ് ശശികല. 

ജനുവരിയോടെ ശശികല ജയില്‍മോചിതയാകും എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. കേസില്‍ നാല് വര്‍ഷം തടവും പത്ത് കോടി രൂപ പിഴയുമായിരുന്നു ശശികലയ്ക്ക് ശിക്ഷ വിധിച്ചത്. തടവ് ജനുവരി 27 ന് പൂര്‍ത്തിയാവും. തമിഴ്‌നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ശശികല ജയില്‍ മോചിതയാകുന്നത് എന്നതും ശ്രദ്ധേയമാണ്. 

Related News