കുവൈറ്റിൽ 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഫാമിലി റെസിഡന്‍സി പെര്‍മിറ്റിലേക്ക് മാറാം..

  • 19/11/2020

കുവൈറ്റിൽ 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഫാമിലി റെസിഡന്‍സി പെര്‍മിറ്റിലേക്ക് മാറാമെന്ന് അധികൃതർ. പുതിയ തീരുമാനം നടപ്പാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മൂസ വ്യക്തമാക്കി. 2021 ജനുവരി ഒന്നിനും ശേഷമായിരിക്കും പുതിയ തീരുമാനം നിലവില്‍ വരികയെന്നും അദ്ദേഹം പറഞ്ഞു. സാധുവായ റെസിഡന്‍സി പെര്‍മിറ്റ് ഉള്ളവര്‍ക്ക് കുവൈറ്റില്‍ താമസിക്കാന്‍ കഴിയുമെന്നും അല്ലാത്തവര്‍ മടങ്ങിപ്പോകണമന്നും അദ്ദേഹം പറഞ്ഞു. ഹൈ സ്‌കൂള്‍ വിദ്യാഭ്യാസം  മാത്രം ഉള്ളവരാണ് മടങ്ങിപ്പോകേണ്ടി വരിക. പോസ്റ്റ്-സെക്കന്‍ഡറി ഡിപ്ലോമയോ അതില്‍ കൂടുതലോ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് കുവൈറ്റില്‍ തുടരാമെന്നും അദ്ദേഹം അറിയിച്ചു.

Related News