150 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ്; ഹരിയാനയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം

  • 19/11/2020

150 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് ബാധിച്ചതോടെ ഹരിയാനയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാന്‍ നിര്‍ദേശം. മൂന്ന് ജില്ലകളിലെ 150 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് ബാധിച്ചതോടെയാണ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. കുറച്ച് ദിവസത്തേക്ക് അടച്ചുപൂട്ടിയിടാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

കൊവിഡ് പോസിറ്റീവായ വിദ്യാര്‍ത്ഥികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ അധ്യാപകരും മറ്റ് വിദ്യാര്‍ത്ഥികളും ഹോ ക്വാറന്റൈനില്‍ കഴിയുകയാണ്. 10 ഓളം അധ്യാപര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു ഹരിയാനയില്‍ ക്ലാസുകള്‍ ആരംഭിച്ചത്.

Related News