അഴിമതി ആരോപണം; നിതീഷ് കുമാര്‍ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി രാജിവെച്ചു

  • 19/11/2020

അഴിമതി ആരോപണത്തെ തുടര്‍ന്ന നിതീഷ് കുമാര്‍ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി രാജിവെച്ചു. മന്ത്രിയായി സ്ഥാനമേറ്റ് മൂന്നാം ദിവസത്തിലാണ് വിദ്യാഭ്യാസ മന്ത്രി മേവാലാല്‍ ചൗധരി രാജിവെച്ച് പുറത്തുപോകുന്നത്. അഴിമതിക്കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട നേതാവുകൂടിയാണ് ചൗധരി.

ചൗധരിയെ വിദ്യാഭ്യാസ മന്ത്രിയാക്കിയതില്‍ പ്രതിഷേധിച്ച് നേരത്തെ തന്നെ ആര്‍ജെഡി രംഗത്തെത്തിയിരുന്നു. കാര്‍ഷിക സര്‍വകലാശാലയുടെ വൈസ് ചാന്‍സിലര്‍ കൂടിയായ ചൗധരിക്കെതിരെ ഗുരുതര അഴിമതി ആരോപണമാണ് ഉയര്‍ന്നിരുന്നത്. 

Related News