ബിഹാറില്‍ തോല്‍ക്കാന്‍ കാരണം സീറ്റ് വിഭജനത്തിലെ പാളിച്ച: കോണ്‍ഗ്രസ് നേതാവ്

  • 19/11/2020

സീറ്റ് വിഭജനത്തിലെ പാളിച്ചകള്‍ കാരണമാണ് ബിഹാറില്‍ പാര്‍ട്ടി പരാജയപ്പെട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് അഖിലേഷ് പ്രസാദ് സിംഗ്. ബിഹാറില്‍ അഖിലേഷായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതത്വം നല്‍കിത്.  ഈ കാര്യങ്ങള്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും എന്നും അഖിലേഷ് പ്രസാദ് സിംഗ് പറഞ്ഞു. 

ബിഹാറില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുത്ത സീറ്റുകള്‍ തെറ്റായിരുന്നു. തെരഞ്ഞെടുക്കലിന് മുമ്പ് ആഴത്തിലുള്ള വിശകലനം നടത്തേണ്ടിയിരുന്നു. എന്നാല്‍ തിടുക്കത്തിലുള്ള സീറ്റ് വിഭജനം പാര്‍ട്ടിയ്ക്ക് തിരിച്ചടിയായി എന്നുമാണ് അഖിലേഷ് പറഞ്ഞത്.

Related News