ഉത്തര്‍പ്രദേശില്‍ ഒബാമയുടെ പുസ്തകത്തിനെതിരെ കേസ്

  • 19/11/2020

കഴിഞ്ഞ് കുറച്ച് ദിവസങ്ങളായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ  എ പ്രോമിസ്ഡ് ലാന്‍ഡ് എന്ന പുസ്തകം ഏറെ ചര്‍ച്ചാ വിഷയമാവുകയാണ്. ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ ഓള്‍ ഇന്ത്യ റൂറല്‍ ബാര്‍ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് ഗ്യാന്‍ പ്രകാശ് ശുക്ല പുസ്തകത്തിനെതിരെ കേസ് കൊടുത്തിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢിലാണ് പുസ്തകത്തിനെതിരെ കേസ്. 

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെക്കുറിച്ചും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെക്കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ അവരെ അവഹേളിക്കുന്നതാണെന്ന് കാണിച്ചാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഇത് രാജ്യത്തിന്റെ പരമാധികാരത്തെ ആക്രമിക്കുന്നതാണ് എന്നും ശുക്ല പറയുന്നു. 

Related News