പൊതുസ്ഥലങ്ങളില്‍ മാസ്‌ക്ക് ധരിക്കാത്തവര്‍ക്ക് 2000 രൂപ പിഴ; കൊവിഡ് നിയന്ത്രണത്തിന് കര്‍ശന മാര്‍ഗനിര്‍ദേശവുമായി ഡല്‍ഹി സര്‍ക്കാര്‍

  • 19/11/2020

കൊവിഡ് വ്യാപനം രൂക്ഷമായതോടെ കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി ഡല്‍ഹി സര്‍ക്കാര്‍. പൊതുസ്ഥലങ്ങളില്‍ മാസ്‌ക്ക് ധരിക്കാത്തവര്‍ക്കുള്ള പിഴ 2000 രൂപയായി ഉയര്‍ത്തിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍  അറിയിച്ചു. നേരത്തെ ഇത് 500 രൂപയായിരുന്നു. 

കൊവിഡ് രൂക്ഷമായതോടെ ഹൈക്കോടതിയടക്കം ഡല്‍ഹി സര്‍ക്കാരിനെതിരെ വിമര്‍ശിച്ചിരുന്നു. നിങ്ങള്‍ ഇപ്പോഴാണ് മയക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നിരിക്കുന്നത്. ഞങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയ ശേഷവും ആമയെപ്പോലെയായിരുന്നു നിങ്ങള്‍ നീങ്ങിയത് എന്നാണ് കൊവിഡ് വിഷയത്തില്‍ കെജ്‌രിവാള്‍  സര്‍ക്കാരിനെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി പറഞ്ഞത്. 

രൂക്ഷ വിമര്‍ശനം നേരിട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നത്. എല്ലാ സ്വകാര്യ ആശുപത്രികളിലെയും 80 ശതമാനം ഐസിയുകളും, 60 ശതമാനം നോണ്‍ ഐസിയു വാര്‍ഡുകളും കൊവിഡ് രോഗികള്‍ക്കായി മാറ്റിവെയ്ക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related News