ലോക്ക്ഡൗണ്‍ കാലത്ത് യുവതി വിതരണം ചെയ്ത് 42 ലിറ്റര്‍ മുലപ്പാല്‍

  • 19/11/2020

ലോക്ക്ഡൗണ്‍ കാലത്ത് മുലപ്പാല്‍ വിതരണം ചെയ്ത് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് നിധി പര്‍മര്‍. നിര്‍മാതാവ് കൂടിയായ നിധി പര്‍മറിന് 2020 ഫെബ്രുവരിയിലാണ് കുഞ്ഞ് ജനിക്കുന്നത്. വിവാഹം കഴിഞ്ഞ് ഒന്‍പത് വര്‍ഷത്തിനുശേഷം ഒരു കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിലായിരുന്നു നിധിയും ഭര്‍ത്താവും. എന്നാല്‍ ഇതിലിടയടയ്ക്ക് മറ്റൊരു പ്രശ്‌നം ഇവരെ അലട്ടാന്‍ തുടങ്ങി. 

കുഞ്ഞ് ആവശ്യത്തിനു വേണ്ട മുലപ്പാല്‍ നല്‍കിയതിനു ശേഷവും പാല്‍ ഒഴുകുന്നു എന്നതായിരുന്നു പ്രശ്‌നം. ആദ്യമൊക്കെ പാല്‍ എടുത്ത് ഫ്രീസറില്‍ സൂക്ഷിക്കാന്‍ തുടങ്ങി. എന്നാല്‍ കുറച്ച് കഴിഞ്ഞപ്പോള്‍ പാല്‍കൊണ്ട് ഫ്രീസര്‍ നിറയാന്‍ തുടങ്ങി. അപ്പോഴാണ് മുലപ്പാല്‍ വില്‍ക്കാം എന്നൊരു ആശയം നിധിക്ക് ഉണ്ടാകുന്നത്. 

ഏതാണ്ട് 42 ലിറ്റര്‍ മുലപ്പാലാണ് ലോക്ക്ഡൗണ്‍ കാലത്ത് നിധി വിതരണം ചെയ്തത്. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിക്കാണ് നിധി തന്റെ പാല്‍ വിതരണം ചെയ്യുന്നത്.

Related News