ട്രെയിന്‍ എഞ്ചിന് മുകളില്‍ കയറി നിന്ന് സെല്‍ഫി; 14 കാരന് ദാരുണാന്ത്യം

  • 19/11/2020


ട്രെയിന്‍ എഞ്ചിന് മുകളില്‍ കയറി നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 14 കാരന്‍ ഷോക്കേറ്റ് മരിച്ചു. തമിഴ്‌നാട്ടിലെ തിരുനല്‍വേലിയിലാണ് ദാരുണ സംഭവം നടന്നത്.  റെയില്‍വെ സ്‌റ്റേഷിനില്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ എഞ്ചിന് മുകളില്‍ കയറിനിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ജ്ഞാനേശ്വര്‍ എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. 

അപകടം നടക്കുമ്പോള്‍ ജ്ഞാനേശ്വറിന്റെ പിതാവും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടം നടന്നത്.

Related News