രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചു; കോണ്‍ഗ്രസ് നേതാവിന് കാരണം കാണിക്കല്‍ നോട്ടീസ്

  • 19/11/2020

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവിന് കാരണം കാണിക്കല്‍ നോട്ടീസ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഫര്‍ഖാന്‍ അന്‍സാരിക്കാണ് കോണ്‍ഗ്രസ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. 

രാഹുല്‍ ഗാന്ധിയുടെ ഓഫീസിന്റെ ചുമതല വഹിക്കുന്നവര്‍ എംബിഎക്കാര്‍ മാത്രമാണ്. രാഹുലിന് ശരിയായ നിര്‍ദ്ദേശം നല്‍കാനോ, പ്രചാരണ പരിപാടികളില്‍ കൃത്യമായ ഉപദേശം നല്‍കാനോ അവര്‍ക്ക് കഴിയില്ല. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തണമെങ്കില്‍ രാഹുലിന് ഒരു രാഷ്ട്രീയ ഉപദേഷ്ടാവിനെ ഏര്‍പ്പെടുത്തണം, എന്നായിരുന്നു അന്‍സാരിയുടെ വിമര്‍ശനം. കൂടാതെ എഐസിസി പ്രതിനിധി ആര്‍പിഎന്‍ സിങ്ങിനെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.

Related News