അന്തരീക്ഷ മലിനീകരണം; സോണിയാ ഗാന്ധിയോട് ഡല്‍ഹിയില്‍ നിന്നും മാറിനില്‍ക്കാന്‍ നിര്‍ദേശം

  • 20/11/2020

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അവിടെ നിന്നും മാറി നില്‍ക്കാന്‍ സോണിയാ ഗാന്ധിക്ക് ഡോക്ടര്‍മാരുടെ നിര്‍ദേശം. സോണിയാ ഗാന്ധിക്ക് ശ്വാസകോശത്തില്‍ അണുബാധയുള്ളതിനാലാണ് ഡോക്ടര്‍മാര്‍ മാറി നില്‍ക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

ഏതാനും ദിവസത്തേക്ക് ചെന്നൈയിലേക്കോ ഗോവയിലേക്കോ മാറി നില്‍ക്കാനാണ് ഡോക്ടര്‍മാര്‍ സോണിയാ ഗാന്ധിയോടെ നിര്‍ദേശിച്ചതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം സോണിയയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

Related News