പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു; ഇന്ധനവില വര്‍ധന ഒന്നര മാസത്തിന് ശേഷം

  • 20/11/2020

ഒന്നരമാസത്തിന് ശേഷം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന. പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസല്‍ 36 പൈസയുമാണ് ഇന്നു കൂടിയത്. 50 ദിവസത്തിനു ശേഷമാണ് പെട്രോള്‍ വില കൂടുന്നത്. ഡീസല്‍ വില  കൂടിയത് 41 ദിവസം മുമ്പാണ്.

കൊച്ചിയില്‍ 81.77 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ 74.84 രൂപ. അസംസ്‌കൃത എണ്ണയുടെ വില കൊവിഡ് പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ കുറഞ്ഞെങ്കിലും രാജ്യത്ത് എണ്ണവില കുറഞ്ഞില്ല

Related News