താഴ്ന്ന ജാതിക്കാരന്റെ മുടിവെട്ടിയ ബാര്‍ബര്‍ക്ക് 50000 രൂപ പിഴ

  • 20/11/2020

താഴ്ന്ന ജാതിക്കാരന്റെ മുടി വെട്ടി എന്ന കുറ്റത്തിന് ഉയര്‍ന്ന ജാതിക്കാര്‍ 50000 രൂപ പിഴ ഈടാക്കിയതായി ബാര്‍ബറുടെ പരാതി. കര്‍ണാടകയിലെ മൈസൂരുവിലെ നഞ്ചന്‍ഗുഡ് താലൂക്കിലെ ഹല്ലെരെ ഗ്രമത്തിലെ മല്ലികാര്‍ജുന്‍ ഷെട്ടിയെന്ന ബാര്‍ബറാണ് തനിക്ക് ഉണ്ടായ ദുരനുഭവം പങ്കുവെച്ചിരിക്കുന്നത്. തന്റെ കടയില്‍ നിന്നും ഉയര്‍ന്നജാതിക്കാര്‍ 50000 പിഴയായി ഈടാക്കിയതായും തനിക്കെതിരെ സാമൂഹ്യ ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തതായും ബാര്‍ബര്‍ ആരോപിക്കുന്നു. 

മഹാദേവ് നായക് എന്നയാള്‍ ഷെട്ടിയുടെ കടയില്‍ വരികയും താഴ്ന്ന ജാതിക്കാരുടെ മുടി മുറിക്കരുത് എന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് അനുസരിക്കില്ലെന്ന് കണ്ടത്തോടെ താഴ്ന്ന ജാതിക്കാരോട് പണം കൂടുതല്‍ വാങ്ങാന്‍ ആവശ്യപ്പെട്ടു. ഇതും അനുസരിക്കാതെ വന്നതോടെയാണ് തനിക്കെതിരെ പ്രതികാര നടപടി സ്വീകരിച്ചെന്ന് ബാര്‍ബര്‍ പറയുന്നു.

Related News