വളര്‍ത്തുനായ മരിച്ച ദുഃഖത്തില്‍ യുവതി ആത്മഹത്യ ചെയ്തു

  • 20/11/2020


വളര്‍ത്തുനായ മരിച്ച ദുഃഖത്തില്‍ യുവതി ആത്മഹത്യ ചെയ്തു. ഛത്തീസ്ഗഡിലെ റായ്ഘട്ടിലാണ് സംഭവം നടന്നത്. 21 കാരിയായ പ്രിയാന്‍ഷു സിങ്ങാണ് നായ മരിച്ചതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്തത്. 

വളര്‍ത്തുനായ മരിച്ചതോടെ പെണ്‍കുട്ടി വിഷമത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. നായയെ സംസ്‌കരിക്കാനായി വീട്ടുകാര്‍ പോയി തിരിച്ചു വന്നപ്പോഴാണ് പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്. മൃതദേഹത്തിന്റെ സമീപത്തുനിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തി. അതില്‍ തന്റെ മൃതദേഹം ദഹിപ്പിക്കരുതെന്നും നായക്കൊപ്പം സംസ്‌കരിക്കണം എന്നുമാണ് എഴുതിയിരിക്കുന്നത്.

Related News