ഡല്‍ഹിയില്‍ പൊതുസ്ഥലത്ത് പുകയില ഉപയോഗിച്ചാലും തുപ്പിയാലും 2000 രൂപ പിഴ

  • 20/11/2020


കൊവിഡ് കണക്കുകള്‍ ഏറിവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് ഡല്‍ഹി സര്‍ക്കാര്‍. പൊതു സ്ഥലത്ത് വെച്ച് പുകയില ഉപയോഗിച്ചാലും പൊതു സ്ഥലത്ത് തുപ്പിയാലും ഉള്ള പിഴ സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 2000 രൂപയാണ് പിഴയടക്കേണ്ടിവരിക. 

ക്വാറന്റീന്‍ ലംഘനം, സാമൂഹിക അകലം പാലിക്കാതിരിക്കുക എന്നിവയ്ക്കും 2,000 രൂപ പിഴ ഈടാക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. പൊതു സ്ഥലത്ത് മാസ്‌ക്ക് ഉപയോഗിക്കാത്തവര്‍ക്കുള്ള പിഴ 500 നിന്നും 2000 ആയും സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. 

Related News