മൊബൈല്‍ ഡാറ്റ തീര്‍ത്തു; സഹോദരനെ യുവാവ് കുത്തിക്കൊലപ്പെടുത്തി

  • 21/11/2020

മൊബൈലിലില്‍ ഇന്റര്‍നെറ്റ് ഡാറ്റ തീര്‍ത്തതിന് സഹോദരന്‍ അനിയനെ കുത്തിക്കൊന്നു. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം നടന്നത്. രമണ്‍ എന്ന യുവാവാണ് സഹോദരന്‍ റോയിയിലെ കൊലപ്പെടുത്തിയത്. 

ബുധനാഴ്ചയാണ് സംഭവം നടന്നത്.  തന്റെ ഫോണില്‍ നെറ്റ് തീര്‍ത്തതില്‍ ദേഷ്യം വന്ന രമണ്‍ റോയിയെ ടെറസില്‍ കൊണ്ടു പോയി ശകാരിച്ചിരുന്നു. തുടര്‍ന്ന് നടന്ന വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവം നടന്ന ഉടന്‍ രമണ്‍ ഇവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. 

രക്തത്തില്‍ കുളിച്ച് കിടന്ന റോയിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. റോയിയുടെ നെഞ്ചിലാണ് കുത്തേറ്റത്

Related News