കൊവിഡ്: വാക്‌സിന്‍ വിതരണം നിയന്ത്രിക്കുന്നതിനായി ആപ്പുമായി കേന്ദ്ര സര്‍ക്കാര്‍

  • 21/11/2020

കൊവിഡ് വാക്‌സിന്‍ വിതരണം നിയന്ത്രിക്കുന്നതിനായി കൊവിന്‍ ആപ്പ് എന്ന പേരില്‍ പുതിയ ആപ്പ് പുറത്തിറക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കൊവിഡ് വാക്‌സിന്‍ സംഭരണം, വിതരണം, ആളുകളിലേക്ക് എത്തിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഏകോപിപ്പിക്കാനാണ് ഇത്തരത്തില്‍ ഒരു ആപ്പിന്റെ നിര്‍മാണം. 

വാക്‌സിന്‍ ആദ്യം നല്‍കുന്നവര്‍ക്ക് ഇതുവഴി ആവശ്യമായ നോട്ടിഫിക്കേഷന്‍ നല്‍കാനും സാധിക്കും. കേന്ദ്ര ആരോഗ്യമന്ത്രി  ഹര്‍വര്‍ധന്‍ സിങ്ങാണ് ആപ്പ് നിര്‍മ്മിക്കുന്ന കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ആപ്ലേക്കഷന്‍ ഉടന്‍ എത്തുമെന്നും അദ്ദേഹം അറിയിച്ചു.

Related News