കൊവിഡ്: പരിശോധന ശക്തമാക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍

  • 21/11/2020


കൊവിഡ് പരിശോധന ശക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. കോവിഡ് പരിശോധന വര്‍ധിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേന്ദ്ര ഭരണ പ്രദേശങ്ങളോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ചില സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. 


കേന്ദ്ര ആരോഗ്യമന്ത്രിയാണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയ കാര്യം അറിയിച്ചത്. ഇന്ത്യയില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ എല്ലാവിധ മുന്‍കരുതലും സ്വീകരിക്കണം എന്നും അദ്ദേഹം വ്യക്തമാക്കി. 


Related News