വാക്സിൻ സ്വീകരിച്ച യുവാവിന് ഗുരുതര രോഗം; പരീക്ഷണം നിർത്തിവെക്കാതെ കോവാക്സിൻ

  • 22/11/2020

ഇന്ത്യയിൽ കൊവിഡ് വാക്‌സിൻ സ്വീകരിച്ച യുവാവിന് ഗുരുതര രോഗം കണ്ടെത്തി. ഇന്ത്യയിലെ തദ്ദേശിയ വാക്‌സിനായ കോവാക്‌സിന്റെ ട്രയൽ സ്വീകരിച്ച യുവാവിനാണ് ഗുരുതര രോഗം കണ്ടെത്തിയത്. അതേസമയം വാക്സിൻ സ്വീകരിച്ച യുവാവിന് ഗുരുതര രോഗം കണ്ടെത്തിയിട്ടും പരീക്ഷണം നിർത്തിവയ്ക്കാതിരുന്നത് വിവാദത്തിലായിരിക്കുകയാണ്.

ഹൈദരാബാദിലെ ഭാരത് ബയോടെക്കാണ് കോവാക്‌സിൻ വികസിപ്പിച്ചത്. ഓഗസ്റ്റിൽ നടന്ന ആദ്യ ട്രയലിൽ വാക്സിൻ സ്വീകരിച്ച മുപ്പത്തിയഞ്ചുകാരൻ രണ്ട് ദിവസത്തിനുള്ളിൽ ന്യൂമോണിയ ബാധിച്ചു ആശുപത്രിയിലായി. ഒരാഴ്ചയ്ക്കുള്ളിൽ ആശുപത്രി വിടുകയും ചെയ്തു. ഇയാൾക്കു നേരത്തേ മറ്റു പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ല. എന്നിട്ടും അസുഖത്തിന് കാരണമായതിനെ കുറിച്ച് പരിശോധനകൾ നടത്താനായി വാക്‌സിൻ പരീക്ഷണം നിർത്തിവയ്ക്കാതിരുന്നത് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയായാണെന്നാണ് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്.

Related News