കോണ്‍ഗ്രസ് ശക്തമായ പ്രതിപക്ഷമല്ല; രൂക്ഷ വിമര്‍ശനവുമായി കപില്‍ സിബല്‍

  • 22/11/2020


കോണ്‍ഗ്രസിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. കോണ്‍ഗ്രസ് ശക്തമായ പ്രതിപക്ഷം അല്ലെന്നാണ് അദ്ദേഹം വീണ്ടും വിമര്‍ശിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധി അധ്യക്ഷനാകാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ചതു മുതല്‍ അധ്യക്ഷനില്ലാത്ത ഒരു പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. 

ഒന്നര വര്‍ഷക്കാലമായി അധ്യക്ഷനില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് തുടരുകയാണ്. പിന്നെ എങ്ങനെയാണ് കോണ്‍ഗ്രസിന് പ്രവര്‍ത്തിക്കാന്‍ സാധിക്കുക. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എങ്ങോട്ട് പോകണം എന്ന് അറിയാത്ത അവസ്ഥയിലാണ് എന്നും അദ്ദേഹം പറഞ്ഞു.

Related News