ഫൈവ് സ്റ്റാര്‍ സംസ്‌കാരം കോണ്‍ഗ്രസ് ഉപേക്ഷിക്കണം: ഗുലാം നബി ആസാദ്

  • 22/11/2020

ഫൈവ് സ്റ്റാര്‍ സംസ്‌കാരം ഉപേക്ഷിക്കാതെ കോണ്‍ഗ്രസിന് രക്ഷയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. നേതാക്കള്‍ക്ക് വഴിയില്‍ ഇറങ്ങി നടക്കാന്‍ പോലും ബുദ്ധിമുട്ടാണ്. താഴെത്തട്ടിലുള്ള ജനങ്ങളുമായുള്ള ബന്ധം പാര്‍ട്ടി നഷ്ടമായി. ഫൈവ്സ്റ്റാര്‍ സൗകര്യം ഉപേക്ഷിക്കാതെ കോണ്‍ഗ്രസിന് രക്ഷയില്ല എന്നുമാണ് ഗുലാം നബി ആസാദ് പറഞ്ഞത്. 

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കബില്‍ സിബലും പാര്‍ട്ടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് ശക്തമായ പ്രതിപക്ഷം അല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. രാഹുല്‍ ഗാന്ധി അധ്യക്ഷനാകാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ചതു മുതല്‍ അധ്യക്ഷനില്ലാത്ത ഒരു പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഒന്നര വര്‍ഷക്കാലമായി അധ്യക്ഷനില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് തുടരുകയാണ്. പിന്നെ എങ്ങനെയാണ് കോണ്‍ഗ്രസിന് പ്രവര്‍ത്തിക്കാന്‍ സാധിക്കുക. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എങ്ങോട്ട് പോകണം എന്ന് അറിയാത്ത അവസ്ഥയിലാണ് എന്നും അദ്ദേഹം പറഞ്ഞു. 



Related News