സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമം; യുവാക്കളെ ഏത്തമിടീച്ച് വനിതാ പൊലീസ്

  • 22/11/2020

സ്ത്രീകളോട് മോശമായി പെരുമാറിയ യുവാക്കളെ കൈകാര്യം ചെയ്ത് വനിതാ പൊലീസ്. മധ്യപ്രദേശിലാണ് സംഭവം നടന്നത്. തെരുവില്‍ വെച്ച് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ രണ്ട് യുവാക്കളെയാണ് പൊലീസ് മര്‍ദ്ദിച്ചത്. 

സ്ത്രീകള്‍ക്കെതിരെ യുവാക്കള്‍ ലൈംഗികാതിക്രമം നടത്തുകയും പൊലീസ് സംഭവസ്ഥത്തെത്തി ഇവരെ പിടികൂടുകയുമായിരുന്നു. ലാത്തികൊണ്ട് മര്‍ദ്ദിച്ചതിനുശേഷം പൊലീസ് ഇവരെ കൊണ്ട് എല്ലാവരും നോക്കിനില്‍ക്കെ ഏത്തമിടിക്കുകയും ചെയ്തു. 

യുവാക്കളെ ലാത്തികൊണ്ട് തല്ലി റോഡിലൂടെ നടത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വലിയ പിന്തുണയാണ് സമൂഹമാധ്യത്തില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നത്.

Related News