നിലത്ത് കിടന്ന സ്ത്രീകളുടെ മുകളിലൂടെ നടക്കുന്ന പൂജാരി; കുട്ടികള്‍ ഉണ്ടാകാന്‍ വിചിത്ര ആചാരം

  • 22/11/2020

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞും കുട്ടികള്‍ ഉണ്ടാകാത്ത ദമ്പതിമാര്‍ക്ക് കുട്ടികള്‍ ഉണ്ടാകാന്‍ വിചിത്രമായ ആചാരമാണ് ഛത്തീസ്ഗഡിലെ ഒരു വിഭാഗം ആളുകള്‍ പിന്തുടരുന്നത്. ഛത്തീസ്ഗഡിലെ ഒരു ക്ഷേത്രത്തില്‍ നടക്കുന്ന 'മാധായി' ഉത്സവത്തോടനുബന്ധിച്ചുള്ള ഒരു ആചാരമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. നിലത്ത് കിടക്കുന്ന സ്ത്രീകളുടെ മുകളിലൂടെ പൂജാരിമാര്‍ നടക്കുന്നതാണ് ആചാരം. 

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും കുട്ടികളില്ലാത്ത സ്ത്രീകളാണ് ഈ ആചാരത്തില്‍ പങ്കു ചേരുന്നത്. അകലങ്ങളില്‍ നിന്നു പോലും ഒട്ടേറെ സ്ത്രീകളാണ് ഇതില്‍ പങ്കെടുക്കാനായി എത്തിച്ചേരുന്നത്. നിലത്തു കമിഴ്ന്നു കിടക്കുന്ന സ്ത്രീകളുടെ മുകളിലൂടെ പുരോഹിതന്മാരും മന്ത്രവാദികളും മന്ത്രോച്ചാരണങ്ങളുമായി നടന്നു നീങ്ങും. ചടങ്ങ് പൂര്‍ത്തിയാക്കിയാല്‍ അധികം വൈകാതെ തന്നെ ഒരമ്മയാകാനുള്ള അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം.


Related News