അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു; യുവാവിനെ പിതാവ് ജനനേന്ദ്രിയം തകര്‍ത്ത് കൊലപ്പെടുത്തി

  • 22/11/2020

അഞ്ചുവയസുകാരിയായ മകളെ പീഡിപ്പിച്ച യുവാവിനെ ജനനേന്ദ്രിയം തകര്‍ത്ത് പിതാവ് കൊലപ്പെടുത്തി. ലാലു രാജ് എന്നയാളാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടത്. ജനനേന്ദ്രയത്തില്‍ ഏറ്റ മര്‍ദ്ദനമാണ് മരണ കാരണം. ഇയാളുടെ ജനനേന്ദ്രിയം തകര്‍ന്ന നിലയിലായിരുന്നു. ഗുജറാത്തിലാണ് സംഭവം നടന്നത്. 

വീട്ടിന് പുറത്ത് കളിക്കുകയായിരുന്ന അഞ്ച് വയസുകാരിയെ ലാലു രാജ് മിഠായി വാങ്ങിത്തരാം എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയാണ് പീഡനത്തിനിരയാക്കിയത്. ശൗചാലത്തില്‍വെച്ചായിരുന്നു പീഡനം. പീഡന വിവരം അറിഞ്ഞതോടെ നിയന്ത്രണം വിട്ട പെണ്‍കുട്ടിയുടെ പിതാവ് രാജുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Related News