അമരത്വം ലഭിക്കുമെന്ന വിശ്വാസം; ആള്‍ദൈവവും കൂട്ടാളികളും സാരിയില്‍ തൂങ്ങിമരിച്ചു

  • 23/11/2020

അമരത്വം ലഭിക്കുമെന്ന വിശ്വാസത്തില്‍ സ്വയം പ്രഖ്യാപിത ആള്‍ ദൈവത്തെയും രണ്ട് കൂട്ടാളികളെയും കാട്ടിനുള്ളില്‍ തൂങ്ങമരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ പൂനൈയിലാണ് സംഭവം നടന്നത്. സാരികൊണ്ട് തൂങ്ങിമരിച്ചാല്‍ അമരത്വം ലഭിക്കുമെന്ന വശ്വാസത്തില്‍ ആള്‍ദൈവം നിഥിന്‍ ബെഹ്‌റയെയും കൂട്ടാളികളെയുമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

നവംബര്‍ 12 ന് ആള്‍ദൈവത്തെയും കൂട്ടാളികളെയും കാണാതായിരുന്നു. കാണാതാകുമ്പോള്‍ ഇവരുടെ കൂടെ ഒരു കുട്ടിയും ഉണ്ടായിരുന്നു. കാട്ടില്‍ എത്തിയ ഇവര്‍ മൂവരും ചേര്‍ന്ന് മദ്യപിച്ചു. മദ്യലഹരില്‍ സാരിയില്‍ തൂങ്ങിമരിച്ചാല്‍ അമരത്വം ലഭിക്കുമെന്ന് ആള്‍ദൈവം പറയുകയും അത് പ്രകാരം അവര്‍ മൂവരും തൂങ്ങിമരിക്കുകയുമായിരുന്നു. കൂടെ ഉണ്ടായ കുട്ടി ഇതൊക്കെ കണ്ട് ഭയന്ന അപ്പോള്‍ തന്നെ അവിടെ നിന്നും ഓടിരക്ഷപ്പെട്ടു. 

നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് കൂടെ ഉണ്ടായിരുന്ന കുട്ടിയാണ് ഇക്കാര്യങ്ങള്‍ എല്ലാം പൊലീസിനോട് പറഞ്ഞത്.

Related News