രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും എന്ന് കൊവിഡ് വാക്‌സിന്‍ നല്‍കും; മോദിയോട് രാഹുല്‍ ഗാന്ധി

  • 23/11/2020

പ്രധാനമന്ത്രിക്കു നേരെ ചോദ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും എന്നാണ് കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ സാധിക്കുക എന്നകാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണം എന്നാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്. കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് നയങ്ങള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി ഉന്നയിക്കുന്നത്. 

കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് നാല് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നത്. ലഭ്യമായ കൊവിഡ് വാക്‌സിനുകളില്‍ നിന്ന് എതാണ് കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുക്കാന്‍ പോകുന്നത്?എന്തുകൊണ്ട്? ആര്‍ക്കൊക്കെയാണ് ആദ്യം വാക്‌സിന്‍ നല്‍കുക. എന്ത് അടിസ്ഥാനത്തിലായിരിക്കും വാക്‌സിന്‍ വിതരണം? സൗജന്യ വാക്‌സിനേഷനായി പി.എം കെയേഴ്‌സ് ഫണ്ട് ഉപയോഗിക്കുമോ? രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും എന്നാണ് വാക്‌സിന്‍ ലഭ്യാമാവുക എന്നുമാണ് രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങള്‍. 

Related News