19 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചില്ലെങ്കില്‍ പ്രക്ഷോഭം; നിതീഷ് കുമാറിനോട് തേജസ്വി

  • 23/11/2020

ബിഹാറില്‍ അധികാരം ഏറ്റതിന് പിന്നാലെ നിതീഷ് കുമാറിന് മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്.  തെരഞ്ഞെടുപ്പ്  പ്രകടന പത്രികയില്‍ പറഞ്ഞതുപോലെ 19 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കണം എന്നാണ് തേജസ്വി യാദവ് പറഞ്ഞത്. ഒരു മാസം കൊണ്ട് 19 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും എന്നാണ് പറഞ്ഞത്. അത് നടപ്പിലാക്കിയില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും എന്നാണ് തേജസ്വി യാദവ് പറഞ്ഞത്. 

ആദ്യ നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കവെയാണ് നിതീഷ് കുമാറിന് തേജസ്വി യാദവ് മുന്നറിയിപ്പ് നല്‍കിയത്. രാജ്യത്തെ തൊഴിലിലായ്മയുടെ തലസ്ഥാനമായി ബീഹാര്‍ മാറിക്കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.

Related News