അമ്മ മരിച്ചിട്ട് 9 മാസം; മകള്‍ ജീവിച്ചത് മൃതദേഹത്തിനൊപ്പം

  • 23/11/2020

മരിച്ച അമ്മയുടെ മൃതദേഹത്തോടൊപ്പം മകള്‍ ജീവിച്ചത് ഒന്‍പത് മാസം. മുംബൈയിലാണ് സംഭവം നടന്നത്. പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതേദഹം കണ്ടെത്തിയത്. ലോക്ക്ഡൗണ്‍ കാലത്താണ് 83 കാരിയായ ഇവര്‍ മരിച്ചത് എന്നാണ് പൊലീസ് പറയുന്നത്. 

അയല്‍ക്കാരിയുട പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇവിടെ എത്തി അന്വേഷണം നടത്തിയത്. വീടിന്റെ ജനലിലൂടെ മാലിന്യം വലിച്ചെറിയുന്നു എന്നതായിരുന്നു ഇവരുടെ പരാതി. എന്നാല്‍ ഇത് അന്വേഷിക്കാന്‍ എത്തിയ പൊലീസ് കണ്ടത് 83 കാരിയായ വൃദ്ധയുടെ പഴകിയ മൃതദേഹമാണ്. ഇവരുടെ മകള്‍ക്ക് മാനസിക പ്രശ്ങ്ങള്‍ ഉണ്ടെന്നും അതിനാലാണ് ഇക്കാര്യം ആരെയും അറിയിക്കാതിരുന്നത് എന്നുമാണ് പൊലീസ് പറയുന്നത്.

Related News