വേദിയില്‍ കസേരയില്‍ ഇരിക്കുന്നതിനിടയില്‍ ബിജെപി നേതാവ് തലയിടിച്ച് വീണു

  • 23/11/2020


പൊതുപരിപാടിക്കിടെ ബിജെപി നേതാവ് വേദിയില്‍ തലയിടിച്ച് വീണു. കസേരയില്‍ ഇരിക്കാന്‍ ശ്രമിക്കുന്നതിനടയില്‍ തെന്നി താഴെ വീഴുകയായിരുന്നു. നടനും ബിജെപി നേതാവുമായ രവി കിഷനാണ് വേദിയില്‍ വീണത്. ഇയാള്‍ക്ക് നേരിയ പരുക്ക് പറ്റിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ സംഘടിപ്പിച്ച പരിപാടിയ്ക്കിടെയാണ് ബിജെപി നേതാവ് രവി കിഷന്‍ വേദിയില്‍ വീണത്. സംഘാടകരില്‍ നിന്നും സ്വീകരണം ഏറ്റുവാങ്ങിയ ശേഷം കസേരയിലേക്ക് ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു വീഴ്ച.

Related News