43 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

  • 24/11/2020

 43 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നിരോധിച്ചു. സ്‌നാക് വീഡിയോ. വീഡേറ്റ്, ബോക്‌സ്റ്റാര്‍, അലി എക്‌സ്പ്രസ്‌
തുടങ്ങിയവയാണ് നിരോധിത പട്ടികയില്‍ ഉള്‍പ്പെട്ടത്. ജൂണ്‍ 28ന് ഇന്ത്യ 59 ആപ്പുകള്‍ നിരോധിച്ചിരുന്നു. സ്വകാര്യത, ദേശീയ സുരക്ഷാ ലംഘനം എന്നിവയുമായി ബന്ധപ്പെട്ട് 250 ഓളം ആപ്പുകള്‍ നിരീക്ഷണത്തിലാണെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ആലിബാബ വര്‍ക്ക് ബെഞ്ച്, ആലിപേ ക്യാഷര്‍, കാം കാര്‍ഡ്, അഡോര്‍ ആപ്പ്, മാംഗോ ടിവി, ക്യാഷര്‍ വാലറ്റ് എന്നിവയും നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു

Related News