വാക്‌സിന്‍ എപ്പോള്‍ വരുമെന്ന് പറയാനാകില്ല: മോദി

  • 24/11/2020

രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് പുതിയ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്‌സിന്‍ എപ്പോള്‍ വരുമെന്ന് തങ്ങള്‍ക്ക് പറയാന്‍ സാധിക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. കൊവിഡ് സ്ഥിതികള്‍ വിലയിരുത്തുന്നതിനായി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രുമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

വാക്‌സിന്‍ എപ്പോള്‍ ലഭ്യമാകുമെന്ന് പറയാന്‍ സാധിക്കില്ല. അത്തരം കാര്യങ്ങള്‍ പറയേണ്ടത് അതില്‍ പരീക്ഷണം മടത്തുന്ന ശാസ്ത്രജ്ഞരാണ്. ചിലര്‍ കൊവിഡില്‍ രാഷ്ട്രീയം കളിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Related News